Monday, September 7, 2015

ശാരദ

"ശാരീ" - എന്നും ചിലർ എന്നെ വിളിക്കാറുണ്ട്. സംഗീതം ചുയക്കുന്ന സാന്ദ്രമായ ശബ്ദം പോലെ പതിയെ വിളിച്ചാൽ, "എന്തെ ?" എന്ന് വിളി കേൾക്കാനും ഇഷ്ടമാണ്. എത്ര പേരുകൾ കൊണ്ടാ എത്ര പേർ എന്നെ വിളിച്ചിരിക്കുന്നത്? പക്ഷെ ഞാൻ ശാരദ രാജൻ. മോളെ, മുത്തെ, പൊന്നെ, പോടീ, വാടി, ചേച്ചി - ഇതിൽ എന്തിരിക്കുന്നു? മൂളും പിന്നെ മറക്കും. അംബലപറബുകളുടെ അടുത്തുള്ള, ശ്രീകോവിലിടെ മുന്നിൽ തകിലും കൊമ്പും കൊണ്ട് പുലർകാലത്ത് ദൈവീകമായ ശബ്ദങ്ങളും പ്രാർത്ഥനകളുടെ മാസ്മരികതയും ഒന്നിക്കുന്ന ഭക്തി നിർഭരമായ സമയങ്ങളിൽ കണ്ണടച്ച് നെറ്റിയിൽ കളഭം ചാർത്തി തോഴുതാറുള്ള നിർമാല്ല്യമായ ആ ചെറുപ്പ കാലം. അടച്ചിടാൻ ഇഷ്ടപ്പെടുന്ന ഓർമയുടെ ആ ചെപ്പുകൾ ഇപ്പോഴും ചിലപ്പോഴെല്ലാം തുറന്നു നോക്കും. ഇന്നും തൊഴുതാൻ കോവിൽ മുൻപിൽ നിൽക്കുമ്പോൾ നെറ്റിയിലെ കളഭം കളവിണ്ടെ ച്ഛായ അലിഞ്ഞു ചേർന്നതോ അല്ലയോ എന്ന സംശയം തോന്നാറുണ്ട്. ചിലപ്പോൾ തോന്നും - "ഭഗവാനേ ഭഗവതിയെ, എന്റെ മനസ്സിന്നുള്ളിലെ ക്ഷേത്രവും ശൂന്യമല്ലേ?". സ്കൂൾ കഴിഞ്ഞതും കല്യാണം നടന്നു. അതെന്തിനാ എന്നൊന്നും അറിയാൻ കൂടി ശ്രമിച്ചിട്ടില്ലാത്ത ഒരു പരിതസ്ഥിതി. കെട്ടി. കുട്ടികൾ രണ്ടായി. അവർ വലുതാവുന്ന സമയം. സ്വന്തം ഒന്നും ഇല്ല, എന്ന തോന്നൽ. ജീവിതം എന്ന ഒരു കഷ്ടം മാത്രം മുന്നിൽ. ഒന്നും ഒന്നും ഒന്നിനും കൊള്ളാത്ത കാലം. സങ്കടങ്ങൾ സഹതാപങ്ങൾ ഇല്ലായ്മകൾ ഇതെല്ലാം മാത്രം കൂട്ടിന്ന്. മക്കളുടെ വിശപ്പടക്കാനും സ്കൂൾ ഫീസ്‌ അടക്കാനും നനഞ്ഞതല്ലാത്ത കുപ്പായം ഇടാനും പാട്ടില്ലാതെ ആവുമ്പോൾ "അഭിമാനം" - അതൊരു അർത്ഥമില്ലാത്ത വാക്ക് മാത്രം ആവും. ശാരദ എന്ന ചെറിയ പെങ്കൊച്ചിണ്ടെ ഭാവനയിൽ ഉണ്ടായിരുന്ന നിറങ്ങൾ മെല്ലെ മെല്ലെ നിഴൽപാടുകൾ ആയി മാറി . കുലീനതയുടെയും ആഭിജാത്യതിണ്ടെയും കുടുംബബദ്രതയുടെയും മതിൽ കെട്ടുകൾ പതുക്കെ *ആരും അറിയാതെ നിലംപതിക്കാൻ തുടങ്ങി. തുമ്പി പോലെ തുള്ളി നടന്നകന്ന ആ കാലം അങ്ങകലെ എവിടെയോ മറഞ്ഞു. പരിവർത്തനം മനസ്സിലും മനസ്സിൽ നിന്നും ശരീരത്തിലേക്കും. മൂകമായി. ആരും അറിയാതെ. മൌനത്തിണ്ടേ കൂട്ട് പിടിച്ച്. ശാരദ മാറി. കാലം മാറ്റി. വിളക്കിണ്ടേ പര്യായമായ പേരുള്ള ചങ്ങാതിനി വെളിച്ചം അല്ല കാണിച്ചത് എന്ന് ആലോചിക്കാൻ മിനക്കെട്ടില്ല. സമയം ആർക്കും വേണ്ടി കാത്തു നിന്നില്ല. മനസ്സ് എന്ന കരകളില്ലാത്ത കടൽ, അതിൽ ഊഴിയിട്ടാൽ ഒന്നും മനസ്സിലാവില്ല. ശ്രമിച്ചിട്ട് കാര്യവും ഇല്ല. "മുങ്ങിയാൽ കുളിരില്ല" ആരോ പറഞ്ഞു. ശരിയാ അത്. ആ ആഴിയിൽ അഴകുണ്ട്, സുഗമുണ്ട്, അപകടങ്ങളും. മുത്തുകൾ തിളങ്ങുന്നതും അവിടെ അല്ലെ? ആ മുത്ത്‌ ചിപ്പികളെ തേടി മുങ്ങി. നേടാൻ അല്ല; നടത്താൻ - കുടുംബം നോക്കാൻ. വെളിച്ചം കാണിച്ചു തന്ന വഴിയിൽ ഭയത്തോടെ നടന്നു. ഇസ്മയിലിണ്ടെ പുറകിലുള്ള വാതിലിലൂടെ ആ യാത്ര തുടങ്ങി. ഒരു ദുർബല നിമിഷത്തിൽ തൊലിക്കട്ടി ഇല്ലാതായി, നഗ്നമായ ഒരു സത്യം ആയി ശാരദ. ചെയ്യാൻ പാടില്ലാത്ത ചിലതെല്ലാം ചെയ്യേണ്ടി വന്നു നടത്തിപ്പിന്നു വേണ്ടി, അത്യാവശ്യങ്ങൾ പിന്നെ അവസരങ്ങൾക്ക് വഴിയൊരുക്കി. ഒരു പെണ്കൊശച്ചു വേണം എന്ന് പറഞ്ഞപ്പോൾ ഗർഭം ധരിക്കണോ എന്ന് കൂടി തോന്നി. തെറ്റുകൾ ശരി അല്ലെ എന്ന് തോന്നാനും. കുടുംബം പുലർത്താൻ പണം ഉണ്ടാക്കേണ്ട ജോലിയിൽ യാന്ത്രികമായി മുന്നോട്ട് നടന്നു, അറിയുന്നതും അറിയാത്തതും ആയ വഴികളിലൂടെ. കാലത്ത് എഴുനേറ്റ് വൈകീട്ട് വരും, കുളിക്കും ഉറങ്ങും. ആ കുളിയിൽ എല്ലാം തീരും, നാളെ മറ്റൊരു ദിവസം. അയൽക്കാർ ചോതിച്ചില്ല, ഉത്തരം പറഞ്ഞും ഇല്ല. എല്ലാം ഒരു ചിരിയിൽ ഒപ്പിച്ചു. ആരെന്ത് വിചാരിച്ചാലും എന്താ? ഒരു തരം വൈരാഗ്യം തീർക്കൽ ആയി കണക്കാക്കി, ജീവിക്കണ്ടേ മാഷെ? ഒരു പാട് കൊല്ലങ്ങൾ അങ്ങിനെ നീങ്ങി, അപരിചിത മുഖങ്ങൾ, ഓർമയിൽ നിൽക്കാത്ത പരിചയങ്ങൾ, സ്ഥലങ്ങൾ, യാത്രകൾ, തീരാത്ത, മറക്കാനാവാത്ത, സുഗത്തിന്ടെയും വിയർപ്പിനടെയും കഥനങ്ങൾ, കഥകൾ. ജീവിതത്തിൽ വെളിച്ചം നോക്കി നടന്നു. വെളിച്ചം കണ്ടിട്ടില്ല. പിന്നെ ഇരുട്ടും വെളിച്ചവും തമ്മിൽ എന്താ വ്യത്യാസം? തെറ്റുകളും ശരിയും പോലെ. രാത്രികളിൽ ഒറ്റക് ഉറങ്ങാൻ കിടക്കുമ്പോൾ ദീർഗശ്വാസങ്ങളുടെ ക്രമക്കുറവുകൾ കേൾക്കാം, ചിലപ്പോൾ. മയക്കം വരുമ്പോൾ കണ്ണുകൾ താനെ അടയും; മുറികളുടെ വാതിലുകൾ അടയുമ്പോൾ കണ്ണുകൾ തനിയെ അടയും പോലെ. നിയമം എന്താണ് എന്ന് ഇനിയും അറിയില്ല, ശ്രമിച്ചിട്ടും ഇല്ല. ആരുടേയും സമമതവും വിസമ്മതവും നോക്കിയില്ല. എണ്ടെ ജീവിതം അല്ലെ? ആ ജീവിതത്തിൽ നിറങ്ങൾ ചേർത്താണോ കറുപ്പും വെളുപ്പും മതിയോ എന്ന തീരുമാനം വേറെ ആർക്കാ? അനിർവചനീയമായ രതി സുഖം; വൈകാരികമായ ഒരു അനുഭൂതി - കൂടെ ചിലവിന്നു ഒരു വഴിയും. അപ്പോൾ അവിടെ ചെറുതും വലുതും; ചെറുപ്പക്കാരും വയസ്സന്മാരും, നിറവും ഭേതവും; ജാതിയും; മുറിച്ചതും അല്ലാത്തതും, ആണും പെണ്ണും, എല്ലാം ഒന്നാവും - അനുഭൂതിയിൽ. എല്ലാരും ജീവിക്കാൻ എന്തെങ്കിലും വിൽപന നടത്തുന്നു. തലച്ചോർ, ശരീരദ്വാനം, ബുദ്ധി, കഴിവുകൾ പിന്നെ ശരീരം വിറ്റും. ജീവിക്കണ്ടേ? എങ്കിലും അച്ഛനെ ആലോചിക്കും, ചിലപ്പോൾ. അപ്പോളൊരിക്കലാണ് ഒരിടത്ത് വെച്ച് ഒരു വലിയച്ഛനെ പരിചയപ്പെട്ടത്. ഒരു വൃദ്ധൻ എന്നതിൽ ഉപരി, ഒരു അത്താണി പോലെ. സ്നേഹം ചേർത്ത് കലക്കിയ ഒരു തരം ബന്ധം. എണ്ടെ വർഷങ്ങളായുള്ള പരിചയങ്ങളിൽ വ്യത്യസ്ഥം.ഞാൻ മാറാൻ നോക്കി, മാറ്റാൻ ഒരാളും. മാറി - മാറ്റി. പക്ഷെ എന്ത് ചെയ്യാൻ? എല്ലാ ആരംഭങ്ങൾക്കും ഒരവസാനവും; ഓരോ അവസാനത്തിനു മറ്റൊരു ആരംഭവും - ചക്രം. ജീവിത ചക്രം എന്ന് പറയുന്നത് ഇതിനെ അല്ലെ? പ ണം അതൊരു വല്ലാത്ത സംഖ്യയാണ്. തീർത്താലും തീരാത്ത ആശകളുടെ അവലംഭം. സുഖം, അതും പണം പോലെ. കിട്ടിയാലും നേടിയതെല്ലാം ആയാലും പോര ഇത്തിരി കൂടി എന്ന തോന്നൽ. വൈവിധ്യങ്ങൾ കൊതിപ്പിക്കും, തീരാത്ത ആശകളുടെ വരമ്പുകൾ അതിക്രമിച്ച് കടന്നു പോകാൻ. സത്യങ്ങൾ അപ്പോൾ മിത്യകൾ ആവും. മനസ്സിന്ടെ വേലികൾ അറിയാതെ ഞരുങ്ങി തകരും, സാരമില്ല എന്ന് മനസ്സാക്ഷി ഹൃദയത്തോട് പറഞ്ഞാലും, ഇത് കൂടി, ഒന്ന് കൂടി. ഹാൻഡ്‌ ബേഗിൽ ഉള്ള നോട്ടുകൾ ചിരിക്കുന്നത് കേൾകാൻ ഒരു രസം. അതാ വരമ്പുകൾ കയറുമ്പോൾ ഉള്ള ഒരു പ്രത്യേക അനുഭൂതി. ഒരിക്കൽ ശീലമായാൽ പിന്നെ ഒരു വിഷമവും ഇല്ലാതാവും. അതാ ജീവിതം എന്ന മാന്ത്രിക സ്വപ്നം. ചോദ്യങ്ങൾ നിലച്ചു. ഉള്ളിൽ കൊടുങ്ഗാറ്റ് പോലെ. ശാരദ ഇനി മിസ്സിസ് രാജൻ എന്ന സോഷ്യൽ ലേഡി ആവും, വിലസും. വലിയഛനു തണ്ടെതായ എന്തോ ഒന്ന് കൈവിട്ട് പോയ പോലെ. താനൊരു പമ്പര വിഡ്ഢി അല്ലെ എന്നും തോന്നി. പൊടുന്നനെ മഴപ്പാറ്റലിൽ കിളിർത്ത വെള്ള പാറ്റ പോലെ. വലിയച്ഛൻ ഏകാന്തതയുടെ മരുപ്പച്ചയിൽ ഇരുന്നു നോക്കി - ദൂരെ, മരുപ്പച്ച തേടി നടക്കുന്ന ചിലർ ഒരു മൃഗതൃഷ്ണയിൽ നിന്നും മറ്റൊരു മൃഗതൃഷ്ണ കണ്ടെത്തി ജീവിക്കാൻ ശ്രമിക്കുന്നു. വ്യർത്ഥമല്ല ഒന്നും; പഠനം ആണ് ജീവിതം. നഷ്ടപ്പെടാൻ നമ്മൾ എന്താ കൊന്ദുവന്നത്? മനുഷ്യൻ മനുഷ്യൻ ആവുന്നത്, ജീവിതം പഠിപ്പിക്കുന്ന അനുഭവങ്ങിലൂടെ. ഒസ്യത്തും ആസ്തികളും നിലനിൽപ്പില്ലാതെ. സമ്പത്ത് - അനുഭവങ്ങൾ, പാളിച്ചകളിൽ അതിൽ നിന്നും പഠിച്ച പാഠങ്ങൾ.

No comments:

Post a Comment